Mon. Dec 23rd, 2024
റിയാദ്:

കുട്ടികളെ വധശിക്ഷയിൽ നിന്നൊഴിവാക്കുമെന്ന് സൗദി പ്രഖ്യാപിച്ചെങ്കിലും തീരുമാനം ഇതുവരെ നടപ്പിലായില്ലെന്ന പരാതി ഉന്നയിച്ച് മനുഷ്യാവകാശ പ്രവർത്തകർ. അഞ്ച് കുട്ടികൾക്ക് വിധിച്ച വധശിക്ഷ സൗദി അറേബ്യ ഇപ്പോഴും നീക്കിയില്ലെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചത്. സൗദി അറേബ്യയിലെ മനുഷ്യാവകാശ കമ്മീഷൻ ഒമ്പത് മാസങ്ങൾക്ക് മുൻപാണ് കുട്ടികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചത്.

കുട്ടികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി പത്ത് വർഷം കഠിന തടവ് ഏർപ്പെടുത്തുമെന്നാണ് സൗദി അറേബ്യയിലെ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതിന് പിന്നാലെയാണ് ഇപ്പോഴും അഞ്ച് കുട്ടികളെ വധശിക്ഷയിൽ ഇതുവരെ ഒഴിവാക്കിയിട്ടില്ലെന്ന റിപ്പോർട്ട് മനുഷ്യാവകാശ പ്രവർത്തകർ പുറത്തുവിടുന്നത്.

By Divya