Mon. Dec 23rd, 2024
ഇടുക്കി:

പൊന്നുംവിലയുള്ള ഇടുക്കി വാഗമണ്ണിലെ വമ്പൻ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാൻ ഒടുവിൽ സർക്കാർ തീരുമാനം. ഇരുന്നൂറിലധികം റിസോർട്ടുകളുള്ള 55 ഏക്കറിലെ വൻ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാനാണ് റവന്യൂ വകുപ്പ് ഒടുവിൽ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിയോടെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ തുടങ്ങുമെന്ന് ഇടുക്കി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫനും അച്ഛൻ കെ ജെ സ്റ്റീഫനും ഭൂമി കയ്യേറിയ വാർത്ത പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്. ഏഷ്യാനെറ്റ് ന്യൂസ് ബിഗ് ഇംപാക്ട്.

By Divya