Mon. Dec 23rd, 2024
ലണ്ടൻ:

കൊവിഡിൽ നട്ടം തിരിയുന്ന ബ്രിട്ടൻ, വാക്സീനേഷനിലൂടെ കരകയറി സാധാരണ ജീവിതം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. രാജ്യത്തൊട്ടാകെ ആശുപത്രികളിലൂടെയും ജിപി സെന്ററുകളിലൂടെയുമായി രണ്ടായിരത്തോളം കേന്ദ്രങ്ങളിലാണ് ഇപ്പോൾ വാക്സീൻ വിതരണം ഊർജിതമായി പുരോഗമിക്കുന്നത്. ഇതിനു പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 17 മെഗാ വാക്സീൻ ഹബ്ബുകളും പ്രവർത്തനം തുടങ്ങി. കഴിഞ്ഞയാഴ്ച ആരംഭിച്ച ഏഴു ഹബ്ബുകൾക്കു പുറമേ പുതിയ പത്തു ഹബ്ബുകളാണ് ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചത്. ഇവിടങ്ങളിൽ ദിവസേന ആയിരക്കണക്കിന് ആളുകൾക്കാണ് പ്രതിരോധ കുത്തിവയ്പിന് സൗകര്യം ഒരുക്കുന്നത്

By Divya