ഡൽഹി:
റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് ഭാവ്നാ കാന്ത്. വായുസേനയിലെ ടേബ്ലെക്സ് കണ്ടീജന്‍റിന്‍റെ ഭാഗമാണ് ഭാവ്നാ കാന്ത്. റഷ്യന്‍ നിര്‍മ്മിത യുദ്ധ വിമാനമായ മിഗ് 21 ബൈസണാണ് ഭാവ്ന പറത്തുന്നത്. വ്യോമസേനാ പൈലറ്റായി ബിക്കാനീറിലെ എയര്‍ ബേസിലാണ് ഭാവ്ന സേവനം ചെയ്യുന്നത്.
ചെറുപ്പം മുതല്‍ റിപബ്ലിക് ദിന പരേഡ് കാണുമ്പോള്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോള്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും ഭാവ്നാ കാന്ത് മാധ്യമങ്ങളോട് പറഞ്ഞു. റാഫേലും സുഖോയും അടക്കമുള്ള യുദ്ധവിമാനങ്ങള്‍ പറത്താന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറയുന്നു. ബിഹാറിലെ ബേഗുസരായ് സ്വദേശിയാണ് ഭാവ്ന കാന്ത്.
2016ലാണ് ഭാവ്ന വ്യോമസേനയുടെ ഭാഗമാവുന്നത്. രാജ്യത്തെ ആദ്യ മൂന്ന് വനിതാ ഫൈറ്റര്‍ പൈലറ്റുമാരില്‍ ഒരാള്‍ കൂടിയാണ് ഭാവ്ന. 2017 നവംബറിലാണ് യുദ്ധവിമാനം പറത്തുന്ന പൈലറ്റുമാരുടെ ശ്രേണിയിലേക്ക് ഭാവ്ന എത്തുന്നത്. 2018 മാര്‍ച്ച് മുതല്‍ ഫൈറ്റര്‍ പൈലറ്റ് എന്ന നിലയിലുള്ള ജീവിതം ആരംഭിച്ചു.
https://www.youtube.com/watch?v=-zfancCMGKw