കുവൈത്ത് സിറ്റി:
പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിലുള്ള കുവൈത്ത് മന്ത്രിസഭയുടെ രാജി അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബഹ് സ്വീകരിച്ചു. പുതിയ സർക്കാർ രൂപവത്കരിക്കുന്നതു വരെ കാവൽ മന്ത്രിസഭയായി തുടരാൻ അമീർ നിർദേശം നൽകി. പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണണ് മന്ത്രിസഭ പുനഃസംഘടനക്കായി രാജിവെച്ചത്.ഡിസംബർ 14നാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റത്ഒരുമാസം തികയുന്നതിന് മുമ്പാണ് മന്ത്രിസഭ രാജിവെച്ചത്. പുനഃസംഘടനയിൽ നിലവിലെ മന്ത്രിസഭയിലെ ആരൊക്കെ ഇടം പിടിക്കുമെന്നാണ് രാഷ്ട്രീയ രംഗം ഉറ്റുനോക്കുന്ന ത്. പ്രതിപക്ഷ എം.പിമാർക്ക് ശക്തിയുള്ള നിലവിലെ പാർലമെൻറും സർക്കാറും തമ്മിൽ ഏറെക്കാലം സഹകരിച്ച് മുന്നോട്ടുപോവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.