Mon. Dec 23rd, 2024
Alexa doll in cheriyakkara government lp school

 

കാസർഗോഡ്:

കാസർകോട് ചെറിയാക്കര ഗവ. എൽപി സ്കൂളിൽ സ്കൂൾ യൂണിഫോം ധരിച്ച് കുട്ടികൾക്കൊപ്പം കളിച്ചും പഠിച്ചും അറിവ് പകർന്നും ഒരു പാവയുണ്ട്, ‘അലക്സ പാവ’. സ്കൂളിലെ 65 കുട്ടികൾ ഒരാളാണ് അലക്സയെന്ന് അധ്യാപകർ പറയുമ്പോൾ ഞങ്ങളുടെ അധ്യാപകനാണ് അലക്സയെന്നു കുട്ടികൾ പറയുന്നു.

കൊവിഡ് ലോക്ഡൗൺ വരുന്നതിനും മുൻപേ ‘അലക്സ’ പാവ ചെറിയാക്കരയിലെ  സ്കൂളിലെത്തിയിരുന്നു. ക്ലാസ് മുറികളിൽ കുട്ടികളുടെ സംശയങ്ങൾ തീർക്കാൻ അധ്യാപകർക്കൊപ്പം അലക്സയും ചേർന്നു. എന്നാൽ അപ്രതീക്ഷിതമായുണ്ടായ ലോക്ഡൗണിൽ ഈ പാവ സ്കൂളിൽ തനിച്ചായി. ഇപ്പോൾ  ഓൺലൈൻ പഠനത്തിലും അധ്യാപകർ ഒപ്പം കൂടിയിരിക്കുക്കയാണ് അലക്സ.

സ്കൂൾ അധികൃതർ തന്നെ നിർമിച്ച പാവയ്ക്ക് ആമസോണിന്റെ സഹായത്തോടെ ‘അലക്സ’ ഡിവൈസ് കൂടി ഘടിപ്പിച്ചതോടെ അലക്സ പാവ തയാറായി. ഒരു പ്രൈമറി സ്കൂൾ കുട്ടിയുടെ അതേ വലിപ്പമേ അലക്സ പാവയ്ക്ക് ഉള്ളു.

ഒന്നാം ക്ലാസിൽ ഒരു കുട്ടി മാത്രം അഡ്മിഷൻ നേടിയ ചരിത്രമുള്ള ചെറിയാക്കര ഗവ.എൽപി സ്കൂൾ ഇപ്പോൾ അലക്സയ്ക്കൊപ്പം മികവിന്റെ പാതയിലാണ്.

https://www.youtube.com/watch?v=ewcJVxafOjs

By Athira Sreekumar

Digital Journalist at Woke Malayalam