Wed. Nov 5th, 2025
ന്യൂദല്‍ഹി:

എല്‍ ഡി എഫ് സര്‍ക്കാരിന് തുടര്‍ ഭരണം പ്രവചിച്ച് എ ബി പി സി വോട്ടര്‍ അഭിപ്രായ സര്‍വേ. കേരളത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് 85 സീറ്റുകള്‍ വരെ പ്രവചിക്കുന്ന സര്‍വേ യു ഡി എഫ് 53 സീറ്റുകള്‍ വരെ നേടുമെന്നുമാണ് പറയുന്നത്. ബി ജെ പി ഒരു സീറ്റ് നേടുമെന്നുമാണ് പ്രവചനം.വോട്ട് വിഹിതത്തില്‍ യു ഡി എഫിനെക്കാളും ഏഴുശതമാനം മുന്നിലാണ് എല്‍ ഡി എഫ് എന്നും സര്‍വേ പറയുന്നു. എല്‍ ഡി എഫ് 41.6 ശതമാനവും യു ഡി എഫ് 34.6 ശതമാനവും വോട്ടു വിഹിതമാണ് പ്രവചിച്ചിരിക്കുന്നത്.

By Divya