Sun. Dec 22nd, 2024
ന്യൂദല്‍ഹി:

ആമസോണ്‍ പ്രൈമിന്റെ വെബ് സീരിസ് താണ്ഡവിനെതിരെ ക്രിമിനല്‍കേസ് എടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. താണ്ഡവത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ആമസോണ്‍ പ്രൈമിനും എതിരെയാണ് കേസ്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ചുള്ള പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.താണ്ഡവ് സീരിസിനെതിരെ മഹാരാഷ്ട്ര ബി ജെ പി എം എല്‍ എ റാം കഥം നല്‍കിയ പരാതിയില്‍ ആമസോണ്‍ പ്രൈമില്‍ നിന്നും വാര്‍ത്ത വിനിമയമന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

By Divya