Sun. Dec 22nd, 2024
തിരുവനന്തപുരം:

ദേശീയ നേതൃത്വം എന്ത് തീരുമാനിച്ചാലും എൽഡിഎഫിൽ ഉറച്ച് നിൽക്കാൻ എൻ സി പിയിലെ ഏ കെ ശശീന്ദ്രൻ വിഭാഗത്തിന്റെ തീരുമാനം.  മന്ത്രി എ കെ ശശീന്ദ്രന്റെ ഔദ്യോഗിക വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ദേശീയ അധ്യക്ഷൻ ശരദ് പവാർ കേരളത്തിലേക്ക് വരുന്നതിന് മുന്നോടിയായായിരുന്നു യോഗം. സീറ്റ് ചർച്ചകൾ തുടങ്ങുന്നതിന് മുൻപ് കടുത്ത നിലപാടിലേക്ക് പോകരുതെന്നും ശശീന്ദ്രൻ വിഭാഗം ആവശ്യപ്പെടും. ദേശീയ സെക്രട്ടറി എൻ എ മുഹമ്മദ് കുട്ടി, വൈസ് പ്രസിഡന്റ് കെ കെ രാജൻ അടക്കമുളളവർ യോഗത്തിൽ പങ്കെടുത്തു. പാലാ സീറ്റിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകാത്ത സാഹചര്യത്തിൽ മുന്നണി വിടണമെന്നാണ് മാണി സി കാപ്പൻ വിഭാഗത്തിന്റെ നിലപാട്. സംസ്ഥാനത്ത് എത്തുന്ന ശരദ് പവാർ പ്രശ്ന പരിഹാരത്തിനായി ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തും.

By Divya