ദില്ലി:
ബ്രിട്ടനിലെ കോണ്‍വാൾ മേഖലയിൽ നടക്കാനിരിക്കുന്ന ജി ഏഴ് ഉച്ചകോടിയിലേക്ക്പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ഷണം. അടുത്ത ജൂണിലാണ് ഉച്ചകോടി നടക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സൻ ഇന്ത്യ സന്ദർശിക്കും. യുകെയിൽ ജനിതക മാറ്റം വന്ന കോവിഡ് വൈറസ് കണ്ടെത്തിയതിന് പിന്നാലെ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി ആയുള്ള ഇന്ത്യ സന്ദർശനം ബോറിസ് ജോണ്സൻ റദ്ദാക്കിയിരുന്നു.ഓദ്യോഗികമായ ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി നടത്തി. ഏറ്റവും പ്രധാനപ്പെട്ട ജനധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7. അന്താരാഷ്ട്ര തലത്തിലുള്ള നടപടികളുടെ പ്രേരക ശക്തിയാകാനും, വെല്ലുവിളികൾ നേരിടാനും ഈ കൂട്ടായ്മയ്ക്ക് ആകും. ലോകം ജി7 കൂട്ടായ്മയെ നോക്കുകയാണ് കൂടുതൽ തുറന്നതും ക്ഷേമപ്രഥവുമായ ലോകത്തിനായി ബോറീസ് ജോൺസൺ പറയുന്നു.