Mon. Dec 23rd, 2024
Representational image

മലപ്പുറം:

മലപ്പുറത്ത് പോക്സോ കേസ് ഇര മൂന്നാം തവണയും ലെെംഗികാതിക്രമത്തിന് ഇരയായി. പാണ്ടിക്കാട് സ്വദേശിയായ 17 വയസ്സുകാരിയെ ആണ് വീണ്ടും പീഡിപ്പിച്ചത്. ചെെല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് കെെമാറിയത്.

ഗുരുതരമായ അനാസ്ഥയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇരകളെ നിരീക്ഷിക്കുന്നതിലും തുടര്‍ കൗണ്‍സിലിംഗ് നല്‍കുന്നതിലും വീഴ്ച പറ്റി.  ചെെല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ഷെല്‍ട്ടര്‍ ഹോമിലെ ഫീല്‍ഡ് വര്‍ക്കര്‍, പൊലീസ് എന്നിവര്‍ക്ക് ആണ് വീഴ്ച പറ്റിയത്.

 2016ല്‍ 13-ാം വയസ്സിലാണ് ഈ കുട്ടി ആദ്യമായി ലെെംഗികാതിക്രമത്തിന് ഇരയായത്. അന്ന് ഒരാളായിരുന്നു കുട്ടിയെ ഉപദ്രവിച്ചത്. പിന്നീട് കുട്ടി വീട്ടില്‍ സുരക്ഷിതയല്ലയെന്ന് കണ്ടതിനാല്‍ മഞ്ചേരിയിലെ നിര്‍ഭയ ഹോമിലേക്ക് മാറ്റുകയായിരുന്നു.

പിന്നീട് ബന്ധുക്കള്‍ ആറ് മാസത്തിന് ശേഷം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് നല്‍കിയതിനാല്‍ ബന്ധുക്കള്‍ക്ക് കെെമാറുകായയിരുന്നു. ചെെല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് കെെമാറിയത്.

പിന്നീട് 2017ല്‍ വീണ്ടും ഈ കുട്ടിയെ ഒരാള്‍ ഉപദ്രവിച്ചു. ഇതേതുടര്‍ന്ന് വീണ്ടും കുട്ടിയെ നര്‍ഭയ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ ഉത്തരവാദിത്തം ശിശുസംരക്ഷണ സമിതി ഉള്‍പ്പെടെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. അതിന് ശേഷം മറ്റൊരു ബന്ധുവിന് ഈ കുട്ടിയെ വിട്ടുകൊടുക്കുന്ന സാഹചര്യം ഉണ്ടായി. അതിന് ശേഷമുണ്ടായ മൂന്ന് വര്‍ഷത്തിനിടെ അതായത് 2017 മുതല്‍ 2020 അവസാനം ഡിസംബര്‍ വരെയുള്ള സമയത്ത് ഈ കുട്ടിയെ 29 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

നാല് പേര്‍ ഉപദ്രവിച്ചു എന്ന പരാതിയിലാണ് പൊലീസ് ആദ്യം കേസെടുക്കുന്നത്. പിന്നീട് കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് വീണ്ടും മാറ്റുകയായിരുന്നു. പിന്നീട് കുട്ടിയില്‍ നിന്ന് വിശദമായി മൊഴിയെടുത്തപ്പോഴാണ് 29 പേര്‍ കുട്ടിയെ തുടര്‍ച്ചയായി മൂന്നാമത്തെ തവണയും ലെെംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന വിവരം പുറത്തുവരുന്നത്.

https://www.youtube.com/watch?v=i4FXVzTOMXk

 

 

 

 

 

By Binsha Das

Digital Journalist at Woke Malayalam