Mon. Dec 23rd, 2024

അബുദാബി:

യുഎഇയിൽ കൊവിഡ് വാക്സീൻ എടുത്തവർക്ക് ഇളവ് ലഭിക്കണമെങ്കിൽ ആഴ്ചയിൽ ഒരിക്കൽ പിസിആർ  പരിശോധന നടത്തണമെന്ന് അബുദാബി ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയും ആരോഗ്യവകുപ്പും ‌അറിയിച്ചു. രണ്ടാമത്തെ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞാണ് പിസിആർ പരിശോധന നടത്തേണ്ടത്.ഈ പരിശോധനയിൽ നെഗറ്റീവ് ആകുന്നവർക്കായിരിക്കും അൽഹൊസൻ ആപ്പിൽ ഇ തെളിയുക. ഇതിന്റെ കാലാവധി 7 ദിവസം മാത്രം. വീണ്ടും ഇളവു തുടരണമെങ്കിൽ ആഴ്ചയിൽ ഒരിക്കൽ പിസിആർ ടെസ്റ്റ് എടുത്തിരിക്കണം. ഇങ്ങനെയുള്ളവർക്ക് നാട്ടിൽ പോയി വരുമ്പോൾ ക്വാറന്റീൻ വേണ്ട. വാക്സീൻ എടുത്തവർക്കും പരീക്ഷണത്തിൽ പങ്കാളികളായവർക്കുമായി ഇന്നലെ പുറത്തിറക്കിയ പെരുമാറ്റച്ചട്ടത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.

By Divya