Sat. Nov 23rd, 2024
മുംബെെ:

ഇൻഡിഗോ പെയിന്റ്സിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) ജനുവരി 20 ന് വ്യാപാരത്തിനായി എത്തും. ജനുവരി 22 ന് ഐപിഒ അവസാനിക്കും. ഇൻഡിഗോ പെയിന്റ്സ് ഷെയർ ഓഫറിന്റെ നിരക്ക് ഒരു ഓഹരിക്ക് 1,488-1,490 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഐപിഒയിലൂടെ 1,170.16 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കമ്പനി കണക്കാക്കുന്നത്. 2021 ഫെബ്രുവരി 2 ന് ബിഎസ്ഇ സെൻസെക്സ്, എൻഎസ്ഇ നിഫ്റ്റി എന്നിവയിൽ ഓഹരികൾ ലിസ്റ്റ് ചെയ്തേക്കും.
സെക്വോയ ക്യാപിറ്റൽ പിന്തുണയോടെ നടത്തുന്ന ഇൻഡിഗോ പെയിന്റ്സ് ഐ പി ഒയിൽ 300 കോടി രൂപയുടെ പുതിയ ഓഹരികളും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സെക്വോയ ക്യാപിറ്റലും പ്രൊമോട്ടർ ഹേമന്ത് ജലനും ചേർന്ന് 58,40,000 വരെ ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിലും വാഗ്ദാനം ചെയ്യുന്നു.

By Divya