Mon. Dec 23rd, 2024
ദില്ലി:

ഡി സി സി പുനസംഘടനയെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് എ,ഐ ഗ്രൂപ്പുകള്‍ വഴങ്ങുന്നു.നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് തീരുമാനം. പ്രവര്‍ത്തനമികവില്ലാത്തവരെ മാറ്റണമെന്ന ഹൈക്കമാന്‍ഡ് നിലപാട്
ഗ്രൂപ്പ് നേതാക്കള്‍ അംഗീകരിച്ചു. കോണ്‍ഗ്രസ് മത്സരിച്ച 87 സീറ്റുകളില്‍ അറുപതിടത്ത് ജയസാധ്യതയുണ്ടെന്നാണ് കെ പി സി സി സമിതി സംസ്ഥാന ഘടകം ഹൈക്കമാന്‍ഡിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ തവണ മത്സരിച്ച എം എല്‍ എമാർക്ക് ഇത്തവണയും സീറ്റ് നല്‍കണമെന്നാണ് ജയസാധ്യതയെ കുറിച്ച് പഠിച്ച കെ പി സി സി സമിതിയുടെ ശുപാര്‍ശ.

By Divya