മുംബൈ:
വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. 89 വയസായിരുന്നു. രാംപൂര്‍–സഹസ്വാന്‍ ഖരാനയിലെ സംഗീതജ്ഞരില്‍ ഏറ്റവും പ്രമുഖനാണ് ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍. പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചു. സംഗീതനാടക അക്കാദമി പുരസ്കാരമുള്‍പ്പെടെ മറ്റനേകം ദേശീയ, രാജ്യാന്തര അംഗീകാരങ്ങളും ലഭിച്ചു. ഉത്തര്‍പ്രദേശിലെ ബദൗനില്‍ ജനിച്ച ഗുലാം മുസ്തഫ ഖാന്‍ വിഖ്യാതസംഗീതജ്ഞന്‍ ഉസ്താദ് മുറേദ് ബക്ഷിന്റെ പൗത്രനാണ്. നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.