Wed. Jan 22nd, 2025
Child attack in Ernakulam

കൊച്ചി

കൊച്ചി തൈക്കൂടത്ത് എട്ടുവയസ്സുകാരനോട് സഹോദരീഭര്‍ത്താവിന്‍റെ ക്രൂരത. മൂന്നാം ക്ലാസ്സുകാരന്‍റെ കാലിൽ തേപ്പുപെട്ടിയും ചട്ടുകവും വച്ച് പൊള്ളിച്ചു. കടയിൽ പോയി സാധനങ്ങൾ വാങ്ങി വരാൻ വൈകിയതിനാണ് ക്രൂരത.

അങ്കമാലി സ്വദേശിയായ പ്രിൻസ് എന്നയാളെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. 21-കാരനായ പ്രിൻസ് കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മരട് പൊലീസ് പറയുന്നു. കുട്ടിയുടെ സഹോദരീഭർത്താവാണ്  പ്രിൻസ്.

കഴിഞ്ഞ ദിവസം നാട്ടുകാരാണ് പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. കഴിഞ്ഞ ഏതാണ്ട് ഒരു മാസമായി ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാറുണ്ട്.

കടയില്‍ പോയി വരാന്‍ വെെകിയതിനാണ് പൊള്ളിച്ചതെന്ന് കുട്ടിയും മൊഴി നല്‍കി. 200 രൂപ കൊടുത്ത്  അമ്മ കുട്ടിയെ കടയില്‍ വിട്ടതായിരുന്നു. അതില്‍ ഒരു നൂറ് രൂപ കാണാതെ പോയി.അത് തിരയുന്നതിനാലാണ് സമയം വെെകിയത്. എന്നാല്‍ തന്നെ സ്നേഹത്തോടെ ചേട്ടന്‍ റൂമിലേക്ക് വിളിച്ചുകൊണ്ടുപോയി ചട്ടുകം പൊള്ളിച്ച് വെയ്ക്കുകായിരുന്നുവെന്നാണ് ഈ കുഞ്ഞ് മൊഴി നല്‍കിയത്.

രണ്ട് കാല്‍വെള്ളയും പൊള്ളി അടര്‍ന്ന നിലയിലാണ്. ചട്ടുകം വെച്ച് പൊള്ളിക്കുമ്പോള്‍ അമ്മ മതിയെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അമ്മ പഉറത്തേക്ക് പോയപ്പോള്‍ തേപ്പുപെട്ടി ചൂടാക്കി വീണ്ടും കാല്‍വെള്ളയില്‍ പൊള്ളിക്കുകയായിരുന്നു. പിന്നീട് ഈ കുട്ടി ഈ കാര്യം ഒരു അയല്‍വാസിയോട് പറയുകയായിരുന്നു അങ്ങനെ അയല്‍വാസിയാണ് കുട്ടിയുടെ കാലിന്‍റെ വീഡിയോ എടുത്ത്  വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഇട്ടതും. നാട്ടുകാര്‍ മുഴവന്‍ അറിയുന്നതും.

വാര്‍ഡ് കൗണി‍സിലറെ നാട്ടുകാര്‍ വിവിരമറിയിക്കുകും കൗണ്‍സിലറെത്തി കാര്യം തിരക്കുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി മൊഴിയെടുത്ത ശേഷം ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു

ഇതിന് മുമ്പും കുട്ടിയെ ഇയാള്‍ ഇത്തരത്തില്‍ ഉപദ്രവിക്കുമായിരുന്നു. ബെല്‍ട്ട് കൊണ്ട് അടിക്കുകയും സ്ക്രൂ ഡ്രെെവര്‍ കൊണ്ട് കുത്തുകയും ചെയ്യുമായിരുന്നു. പിന്ന് കൊണ്ട് ദേഹത്ത് വരയ്ക്കുകയും ചെയ്യുമായിരുന്നു. ഈ കൊടുംക്രൂരതയ്ക്കാണ് ഇപ്പോള്‍ അറുതിയായിരിക്കുന്നത്.

https://www.youtube.com/watch?v=us1iUNp_kZ4

 

By Binsha Das

Digital Journalist at Woke Malayalam