Mon. Dec 23rd, 2024

2020 -ലെ രാജ്യത്തിന്റെ ജിഡിപി വളർച്ചാ നിരക്കുകൾ പുറത്തുവിട്ട് ചൈന. കൊവിഡ് കാരണം രാജ്യം തുടർച്ചയായ ലോക്ക് ഡൗണുകളും, അന്താരാഷ്ട്ര സഞ്ചാര വ്യാപാരവിലക്കുകളും നേരിട്ടുകൊണ്ടിരുന്ന വർഷമായിരുന്നിട്ടു കൂടി 2020 -യിൽ 2.3% ജിഡിപി വളർച്ച രേഖപ്പെടുത്താൻ ചൈനയ്ക്ക് സാധിച്ചു. ഇത് പക്ഷേ, 1970 -നു ശേഷമുള്ള രാജ്യത്തിന്റെ ഏറ്റവും മോശപ്പെട്ട ജിഡിപി വളർച്ചാ നിരക്കാണ്. നാട്ടിലും വിദേശ വിപണികളിലും ഉണ്ടായിരുന്ന അതി സങ്കീർണ്ണവും വിപരീതസ്വഭാവമുള്ളതുമായ സാഹചര്യമാണ് ഇത്ര കുറഞ്ഞൊരു വളർച്ചാ നിരക്കിന് കാരണമായത് എന്ന് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നു. 2019 -ൽ രേഖപ്പെടുത്തപ്പെട്ട 6.1 % എന്ന കൂടിയ വളർച്ചാ നിരക്കിൽ നിന്ന് താഴേക്കുള്ള പ്രയാണമാണ് ചൈനീസ് സമ്പദ്‌വ്യവസ്ഥഴിഞ്ഞ വർഷം നടത്തിയത്. എന്നാൽ ഇത് രാജ്യത്തെ സാമ്പത്തിക വിദഗ്ധർ പ്രവചിച്ച 2 % വളർച്ചയേക്കാൾ കൂടുതലാണ് എന്നത് ചൈനയ്ക്ക് ആശ്വാസം പകരുന്നു.

By Divya