Thu. Dec 19th, 2024
ന്യൂദൽഹി:

ചൈന അരുണാചലിൽ പുതിയ ​ഗ്രാമം ഉണ്ടാക്കിയെന്ന് വ്യക്തമാകുന്ന സാറ്റലൈറ്റ്ദൃശ്യങ്ങൾ പുറത്ത്. 101 വീടുകളോളം ഉണ്ടാക്കിയെന്നാണ് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നത്.ഇന്ത്യൻ അതിർത്തിക്കുള്ളിലാണ് ചൈന നിർമ്മാണം നടത്തിയിരിക്കുന്നത് എന്നാണ് വിദ​ഗ്ധർ വ്യക്തമാക്കുന്നതെന്നും എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. 4.5 കിലോമീറ്ററോളം സ്ഥലം കയ്യേറിയിട്ടുണ്ട് എന്നാണ് സാറ്റ്ലൈറ്റ് ഇമേജ് വ്യക്തമാക്കുന്നത്.സാരി ചു നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ​​ഗ്രാമം സുബാൻസിരി ജില്ലയിലാണ്. ഇന്ത്യയും ചൈനയും തമ്മിൽ ഏറെക്കാലമായി തർക്കത്തിലായിരുന്നു ഈ ഭൂമിയുടെ വിഷയത്തിൽ. ഹിമാലയത്തിന്റെ കിഴക്കൻ നിരയിലാണ് ​ഗ്രാമം നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ​ഗാൾവാനിലുണ്ടായ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു

By Divya