Mon. Dec 23rd, 2024
വാഷിങ്​ടൺ:

അമേരിക്കയും ലോകവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിയുക്​ത പ്രസിഡൻറ്​ ജോ ബൈഡ​െൻറ
സ്ഥാനാരോഹണചടങ്ങ്​ അല​​ങ്കോലമാക്കാൻ തീവ്ര വലതുപക്ഷവും ട്രംപ്​ അനുകൂലികളും കാപിറ്റോൾ ലക്ഷ്യമിട്ട്​​ പ്രവഹിക്കുന്നതായി റിപ്പോർട്ട്​. ജനുവരി ആറിന്​ ഭരണസിരാ കേ​ന്ദ്രമായ കാപിറ്റോളിൽ ട്രംപ്​ അനുകൂലികളുടെ അഴിഞ്ഞാട്ടത്തിൽ ​നിരവധി പേർ മരിച്ചത്​ ദുഃസ്വപ്​നമായി യു എസിനെ വേട്ടയാടുന്നതിനാൽ കനത്ത സുരക്ഷയൊരുക്കിയാണ്​ ഇതിനെ നേരിടാൻ അധികൃതർ ഒരുങ്ങുന്നത്​.വിവിധ സംസ്​ഥാനങ്ങളിൽ നാഷനൽ ഗാർഡിനെ വ്യാപകമായി വിന്യസിച്ചും സർക്കാർകെട്ടിടങ്ങൾക്ക്​ ചുറ്റും കമ്പിവേലികൾ കെട്ടിയും ചിലയിടങ്ങളിൽ ഔദ്യോഗികചടങ്ങുകൾ വിലക്കിയും സർക്കാർ നടപടികൾ ​ശക്​തമാക്കിയിട്ടുണ്ട്​.

By Divya