Thu. Jan 23rd, 2025
ഉഗാണ്ട:

ഏറെ വിവാദങ്ങള്‍ ഉയര്‍ന്ന ഉഗാണ്ട പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ വിജയിയായി നിലവിലെ പ്രസിഡന്റ് യോവേരി മുസേവേനിയെ ഇലക്ട്രല്‍ കമ്മിഷന്‍ പ്രഖ്യാപിച്ചു. ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയെ പൂര്‍ണ്ണമായും അട്ടിമറിച്ചുകൊണ്ടാണ് 35 വര്‍ഷമായി പ്രസിഡന്റായി തുടരുന്ന യോവേരിയെ തന്നെ വീണ്ടും തെരഞ്ഞെടുത്തതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.മുസേവേനിക്ക് 65 ശതമാനിത്തിലേറെ വോട്ടുകള്‍ ലഭിച്ചെന്നാണ് ഇലക്ട്രല്‍ കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ബോബി വൈന് 34.6 ശതമാനവും76കാരനായ മുസേവേനിയുടെ വര്‍ഷങ്ങള്‍ നീണ്ട ഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയത് മുതല്‍ ബോബി വൈനെതിരെ കര്‍ശന നടപടികളായിരുന്നു നിലവിലെ ഭരണകൂടം സ്വീകരിച്ചത്.

By Divya