Sat. Nov 23rd, 2024

മസ്​കത്ത്​:

ഒമാന്റെ കര അതിർത്തികൾ അടക്കാൻ ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു.
തിങ്കളാഴ്​ച വൈകുന്നേരം ആറുമണി മുതൽ ഒരാഴ്​ചത്തേക്കായിരിക്കും അതിർത്തികൾ അടക്കുക.
കൊവിഡ്​ മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ അലംഭാവം കാണിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും എണ്ണം വർധിച്ചുവരുന്നതായും സുപ്രീം കമ്മിറ്റി പ്രസ്​താവനയിൽ അറിയിച്ചു. മുഖാവരണം ധരിക്കാതിരിക്കുന്നതിന്​ പുറമെ ടെൻറുകളിലും മറ്റിടങ്ങളിലും നിരവധി ആളുകൾ പ​െങ്കടുത്തുള്ള ഒത്തുചേരലുകളും നടത്തുന്നുണ്ട്​. ഇത്തരം പ്രവർത്തികൾ സമൂഹത്തിൽ വൈറസ്​ വ്യാപനത്തിന്​ കാരണമാകുന്നുണ്ട്​. നിയമലംഘകർക്ക്​ കർശന ശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ തുടരുമെന്നും സുപ്രീം കമ്മിറ്റി പ്രസ്​താവനയിൽ അറിയിച്ചു. യു.എ.ഇയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നുണ്ട്​. ഇതാണ്​ കര അതിർത്തി അടക്കാനുള്ള തീരുമാനത്തിന്​ പിന്നിലെന്നാണ്​ കരുതുന്നത്​.

By Divya