Sun. Jan 19th, 2025
കൊച്ചി:

എറണാകുളം എടയാർ വ്യവസായ മേഖലയിൽ വൻതീപ്പിടിത്തം. പെയിന്റ് ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനികളിലും റബ്ബർ റീസൈക്ലിങ് യൂണിറ്റിലുമാണ് തീ പിടിച്ചത്. മുപ്പതിലധികം ഫയർ ഫോഴ്സ് യൂണിറ്റുകൾ മൂന്ന് മണിക്കൂറെടുത്താണ് തീ പൂർണമായും അണച്ചത്.രാത്രി 12 മണിയോടെയാണ് എടയാർ വ്യവസായ മേഖലയിലെ ഒറിയോൺ എന്ന പെയിന്റ് ഉത്പന്ന കന്പനിയിൽ തീപിടിച്ചത്. ഇടിമിന്നലിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് ശ്രദ്ധയിൽ പെട്ട തൊഴിലാളികൾ ഓടി രക്ഷപെട്ടത് കൊണ്ട് ആളപായം ഒഴിവായി.

By Divya