Mon. Dec 23rd, 2024
ബ്രിസ്‌ബേന്‍:

ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 369നെതിരെ മൂന്നാംദിനം രണ്ടാം സെഷന്‍ ആരംഭിക്കുമ്പോള്‍  അഞ്ചിന് 171 എന്നനിലയിലാണ് ഇന്ത്യ. ഇപ്പോഴും 198 റണ്‍സ് പിറകില്‍. ഇന്ന് അജിന്‍ക്യ രഹാനെ (37), ചേതേശ്വര്‍ പൂജാര (25), മായങ്ക് അഗര്‍വാള്‍ (38) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ജോഷ് ഹേസല്‍വുഡ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഋഷഭ് പന്ത് (6), വാഷിംഗ്‍ടണ്‍ സുന്ദര്‍ (6) എന്നിവരാണ് ക്രീസില്‍.

By Divya