Sat. Apr 26th, 2025
അബുദാബി:

യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിയന്ത്രണം കൂടുതൽ കർശനമാക്കി. 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ ടെസ്റ്റിലോ, ഡി.പി.ഐ പരിശോധനയിലോ നെഗറ്റീവ് ആയിരിക്കണം. അബുദാബിയിൽ പ്രവേശിച്ചാൽ നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ ടെസ്റ്റ് നിര്‍ബന്ധമാണ്. ടെസ്റ്റ് നടത്താത്തവർക്ക് പിഴ ലഭിക്കും.നേരത്തെ പ്രവേശനത്തിനുള്ള പരിശോധനയുടെ സമയം 78 മണിക്കൂർ ആക്കി ഇളവ് ചെയ്തിരുന്നു. നേരത്തെ പി.സി.ആർ ടെസ്റ്റ് ആറാം ദിവസവും 12 ാം ദിവസവും മതിയായിരുന്നു. ഈ ഇളവുകൾ പിൻവലിച്ചു.

By Divya