Sun. Apr 27th, 2025

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപത് ശതമാനം സീറ്റുകൾ വേണമെന്ന് മഹിള കോൺഗ്രസ്. വിജയസാധ്യതയില്ലാത്ത സീറ്റുകളിൽ മാത്രം വനിതകളെ പരിഗണിക്കുന്ന രീതി മാറണമെന്നും ആവശ്യം. തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ജില്ലകൾ തോറുമുള്ള വനിതാ സംഗമം ഇന്ന് ആരംഭിക്കും. ഒരുമുഴം നീട്ടിയെറിയുകയാണ് മഹിളാ കോൺഗ്രസ്. ഇരുപത് ശതമാനം സീറ്റുകൾ ആവശ്യപ്പെട്ട് കഴിഞ്ഞു. ഏത് സീറ്റുകൾ വേണം സ്ഥാനാർഥികൾ ആരൊക്കെയെന്ന് തീരുമാനിക്കന്നതിൻ്റെ ഭാഗമാണ് വനിത സംഗമം. കെപിസിസി, മഹിള കോൺഗ്രസ്, കോൺഗ്രസിലെ മറ്റു പോഷക സംഘടനകളിൽ പ്രവർത്തിക്കുന്ന വനിതകൾ തുടങ്ങിയവരെ സ്ഥാനാർഥികളായി പരിഗണിക്കണമെന്നാണ് ആവശ്യം.

By Divya