Sun. Dec 22nd, 2024
ന്യൂഡൽഹി:

രാജ്യം വാക്​സിൻ ദൗത്യം ആരംഭിച്ചപ്പോൾ ചരിത്രത്തിൽ ഇടം നേടുന്നത്​ ഡൽഹിയിലെ ഒരു ശുചീകരണ തൊഴിലാളി. ഡൽഹി എയിംസി​ലെ ജീവനക്കാരനായ മനീഷ്​ കുമാറാണ്​ രാജ്യത്ത്​ കോവിഡ്​ വാക്​സിന്‍റെ ആദ്യ ഡോസ്​ സ്വീകരിച്ചചരിത്രത്തിൽ ഇടം നേടിയത്​. ഡൽഹി എയിംസിൽ വെച്ചാണ്​ അദ്ദേഹം വാക്​സിൻ സ്വീകരിച്ചത്. ഓക്​സ്​ഫഡും ആസ്​ട്രസെനക്കയും ചേർന്ന്​ നിർമിച്ച കോവിഷീൽഡ്​ വാക്​സിനാണ്​ വിതരണം തുടങ്ങിയത്​.ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും മുൻനിരപോരാളികൾക്കുമാണ്​ വാക്​സിൻ ലഭ്യമാക്കുക. മൂന്നുകോടി ഇന്ത്യക്കാർ ഈ ഘട്ടത്തിൽ വാക്​സിൻ സ്വീകരിക്കും.

By Divya