Sun. Dec 22nd, 2024
അബുദാബി:

അബുദാബിയില്‍ എല്ലാ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വിദൂര പഠനം മൂന്നാഴ്ച കൂടി നീട്ടി.ജനുവരി 17 മുതല്‍ മൂന്നാഴ്ച കൂടി ഓണ്‍ലൈന്‍ പഠനരീതി തുടരുമെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ്
ഡിസാസ്റ്റേഴ്‌സ് കമ്മറ്റി അറിയിച്ചു. കൊവിഡ് വ്യാപനം പ്രതിരോധിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗ
മാണിതെന്നും വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് തീരുമാനമെന്നും കമ്മറ്റി കൂട്ടിച്ചേര്‍ത്തു. മാതാപിതാക്കള്‍, രക്ഷിതാക്കള്‍, എല്ലാ സ്‌കൂളുകളിലെയും അധ്യാപക, അനധ്യാപക ജീവനക്കാര് എന്നിവരും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു.

By Divya