തിരുവനന്തപുരം:
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുള്ള തൊഴിൽമേഖലക്ക് ഇരുകൈ സഹായവും കൈത്താങ്ങും. അഞ്ചുവർഷംെകാണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി 20 ലക്ഷം പേർക്കെങ്കിലും തൊഴിൽ കൊടുക്കുന്ന വിപുല പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു.2021 ഫെബ്രുവരിയിൽ രജിസ്ട്രേഷൻ ആരംഭിക്കും. ‘വർക്ക് നിയർ ഹോമി’നുപുറമെ, ‘വർക്ക് ഫ്രം ഹോമി’ലുള്ളവർക്ക് (വീട്ടിലിരുന്ന് പണിയെടുക്കുന്നവർ) വേണ്ടിയുള്ള തൊഴിൽസാധ്യതകൾ ഉപയോഗപ്പെടുത്തും. കമ്പനികൾക്ക് കേന്ദ്രീകൃതമോ വികേന്ദ്രീകൃതമോ ആയ നിലയിൽ ജോലിക്കാരെ തെരഞ്ഞെടുക്കാൻ അവസരമൊരുക്കും. സന്നദ്ധരായ പ്രഫഷനലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കും.