Wed. Jan 22nd, 2025
ന്യൂഡൽഹി:

കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെ, ചൈനയെ ഉന്നമിട്ട് കരസേനാ മേധാവി ജനറൽ എം.എം. നരവനെ. രാജ്യത്തിന്റെ ക്ഷമ ആരും പരീക്ഷിക്കരുതെന്നു കരസേനാ ദിനത്തിൽ അദ്ദേഹം പറഞ്ഞു. അതിർത്തി ലംഘിക്കാൻ ഗൂഢാലോചന നടത്തിയവർക്ക് ഇന്ത്യ ശക്തമായ മറുപടി നൽകി.ഗൽവാനിൽ വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ ജീവത്യാഗം വെറുതെയാവില്ലെന്നു രാജ്യത്തിന് ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കരിയപ്പ പരേഡ് ഗ്രൗണ്ടിൽ സേനാ ദിനത്തിന്റെ ഭാഗമായുള്ള പരേഡിൽ കരസേനയുടെ അത്യാധുനിക ഡ്രോണുകളടക്കമുള്ളവ അണിനിരന്നു.

By Divya