മസ്കത്ത്:
ഒമാനി സമ്പദ്ഘടന അടുത്തവർഷം അതിവേഗ വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. 7.9 ശതമാനത്തിെൻറ റിയൽ ജി.ഡി.പി വളർച്ചയാണ് സ്വന്തമാക്കുക.പശ്ചിമേഷ്യയിലെയും വടക്കൻ ആഫ്രിക്കൻ മേഖലയിലെയും രാജ്യങ്ങളിൽ ഒമാനായിരിക്കും വളർച്ചനിരക്കിൽ മുന്നിലെന്ന് ലോകബാങ്ക് പ്രസിദ്ധീകരിച്ച ‘ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്ടസ്’ റിപ്പോർട്ടിൽ പറയുന്നു.