‘നോ ഹലാൽ’ ബോർഡുമായി കൊച്ചിയിൽ ആദ്യ ഹോട്ടൽ

‘നോ ഹലാൽ’ ബോർഡ് എല്ലാവരും തൂക്കണമെന്നും ഞാൻ എന്റെഹിന്ദു സമൂഹത്തിന് വേണ്ടി ചെയ്യുന്ന കാര്യമാണ്. കാശ്മീർ പോലെകേരളം ആകാതിരിക്കാൻ ഓരോരുത്തരും ശ്രമിച്ചാൽ കൊള്ളാമെന്ന് പാലാരിവട്ടത്തെ നന്ദുസ് ഹോട്ടൽ ഉടമ ഉഷ പറയുന്നു.

0
211
Reading Time: < 1 minute

 

കൊച്ചി:

ഹലാല്‍ ഭക്ഷണത്തിന്റെ പേരിൽ വലിയ വിവാദങ്ങളും ചർച്ചയും നടക്കുന്നതിനിടെ കേരളത്തിൽ ആദ്യമായി ഹലാൽ വിരുദ്ധ ബോർഡ് പാലാരിവട്ടത്തെ നന്ദുസ് ഹോട്ടലിൽ വച്ചു. ഹിന്ദുസേനാ നേതാവ്​ പ്രതീഷ്​ വിശ്വനാഥ്​ ആണ് ചിത്രങ്ങൾ അടക്കം നൽകിക്കൊണ്ട് ഫേസ്ബുക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

നവരാത്രി ദിനാഘോഷത്തിന്റെ ഭാഗമായുള്ള ആയുധ പൂജ ദിനത്തിൽ തോക്കുകളും വടിവാളുകളും പൂജക്ക്​ സമർപ്പിക്കുന്നതിന്റെ ചിത്രത്തോടൊപ്പം കലാപാഹ്വാനവുമായി രംഗത്തെത്തിയിട്ടുള ഹിന്ദുസേനാ നേതാവാണ് പ്രതീഷ്​ വിശ്വനാഥ്.

ഹലാല്‍ ഫുഡ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി സംഘപരിവാര്‍, യുക്തിവാദി പ്രൊഫൈലുകള്‍ ഫേസ്ബുക്കില്‍ പ്രചാരണം സജീവമാക്കിയിരുന്നുട്ടുണ്ട്. ‘നോ ഹലാൽ’ ബോർഡ് എല്ലാവരും തൂക്കണമെന്നും ഞാൻ എന്റെഹിന്ദു സമൂഹത്തിന് വേണ്ടി ചെയ്യുന്ന കാര്യമാണ്. കാശ്മീർ പോലെകേരളം ആകാതിരിക്കാൻ ഓരോരുത്തരും ശ്രമിച്ചാൽ കൊള്ളാമെന്ന് പാലാരിവട്ടത്തെ നന്ദുസ് ഹോട്ടൽ ഉടമ ഉഷ പറയുന്നു.

Advertisement