Thu. Mar 28th, 2024

ന്യൂഡല്‍ഹി:

ബാര്‍ക് മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്തയ്ക്ക് അര്‍ണബ് ഗോസ്വാമി അയച്ച വാട്സ് ആപ്പ് സന്ദേശങ്ങള്‍ വോക്ക് മലയാളത്തിന് ലഭിച്ചു.

ചാനലിന്റെ ടെലിവിഷന്‍ റേറ്റിങ് പോയിന്റ്സില്‍ (ടിആര്‍പി) കൃത്രിമം കാണിക്കാന്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്തയ്ക്ക്  അയച്ച വാട്സ് ആപ്പ് സന്ദേശങ്ങള്‍ പുറത്ത്. 500 പേജുള്ള വാട്സ് ആപ്പ് സന്ദേശത്തിന്‍റെ ഡോക്യുമെന്‍റാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് വോക്ക് മലയാളത്തിന് ലഭിച്ചു.

https://www.facebook.com/570611540/posts/10157565262391541/?d=n

2019 ഏപ്രിൽ 4ന് ബാര്‍ക് സിഇഒ ആയ ദാസ്ഗുപ്ത അർണബ് ഗോസ്വാമിയോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് മേൽ ‘AS’ എന്ന വ്യക്തിയോട് പറഞ്ഞ് കുറച്ച് സമ്മര്‍ദ്ദം ചെലത്തമോ എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

ഈ ട്രായ് യുടെ തീരുമാനങ്ങൾ എങ്ങനെ  ‘AS’ എന്ന വ്യക്തിക്ക് രാഷ്ട്രീയപരമായി ദോഷം ചെയ്യുമെന്ന് വ്യക്തമാക്കിക്കൊണ്ട് മൂന്ന് പോയിന്റ് വിശദീകരിച്ച് തിരിച്ച് മെസേജ് അയക്കാനും പറയുന്നുണ്ട്.

ഇതിൽ AS ആരാണെന്നുള്ളതും ചർച്ചയാക്കേണ്ടതുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ആണ് AS എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് എന്ന സംശയം നിലനിൽക്കുന്നുണ്ട്. അതായത് ടിആര്‍പി റേറ്റിംഗുമായി ബന്ധപ്പെട്ട വിഷയത്തിൽ മോദിയുടെയും അമിത് ഷായുടെയും സഹായം ആവശ്യപ്പെടാനുള്ള നീക്കമാണ് നടന്നതെന്ന് ഈ വാട്സാപ്പ് ചട്ടുകളിൽ നിന്ന് സംശയിക്കേണ്ടതുണ്ട്.

പാര്‍ത്തോ ദാസ് ഗുപ്ത ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്ന് മുംബൈ പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയരുന്നു മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലായിരുന്നു പോലീസ് ഇക്കാര്യം പറഞ്ഞത്.

കേസില്‍ കഴിഞ്ഞയാഴ്ച അറസ്റ്റിലായ പാര്‍ത്തോ ദാസ് ഗുപ്തയാണ് സംഭവത്തിന്റെ സൂത്രധാരനെന്നും റേറ്റിങ് പോയിന്റില്‍ കൃത്രിമം കാണിച്ച് സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ചുവെന്നും പോലീസ് അടിവരയിട്ട് പറഞ്ഞിരുന്നു.

https://www.youtube.com/watch?v=CriuOZpbncc

 

By Binsha Das

Digital Journalist at Woke Malayalam