Sun. Feb 2nd, 2025
പത്തനംതിട്ട:

ശരണംവിളിയുടെ ആരവങ്ങൾക്കിടെ ശബരിമലയിൽ പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു. 6.42നാണ് ജ്യോതി തെളിഞ്ഞത്. കൊവിഡിന്റെ സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ഇത്തവണ മകരജ്യോതി ദർശനം. അയ്യായിരം പേർക്കു മാത്രമാണ് ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.സന്നിധാനത്തെത്തിയ തിരുവാഭരണം തന്ത്രി കണ്ഠരര് രാജീവരരും മേൽശാന്തി വി കെ ജയരാജ് പോറ്റിയും ചേർന്ന് സ്വീകരിച്ച് അയ്യപ്പവി​ഗ്രഹത്തിൽ ചാർത്തി. ദീപാരാധനയ്ക്ക് ശേഷം സെക്കൻഡുകളുടെ വ്യത്യാസത്തിൽ മൂന്നു പ്രാവശ്യം ജ്യോതി തെളിഞ്ഞു. സന്നിധാനത്തു നിന്ന് മാത്രമേ ഇക്കുറി ജ്യോതി ദർശിക്കാൻ അനുമതിയുണ്ടായിരുന്നുള്ളു.

By Divya