Mon. Dec 23rd, 2024
തിരുവനന്തപുരം:

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാരംഭ ചർച്ചകൾക്കായി സംസ്ഥാന കോൺഗ്രസ് നേതൃത്വം ഡൽഹിക്ക്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ ഹൈക്കമാൻഡ് വിളിപ്പിച്ചു. 18 നാണ് കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച.തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷം ഹൈക്കമാൻഡുമായി സംസ്ഥാന നേതൃത്വത്തിന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. സംഘടനയെ ശക്തമാക്കാൻ എഐസിസി നേരിട്ടു നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ ഈ ചർച്ചകളിൽ തീരുമാനിക്കും. കാര്യക്ഷമമല്ലാത്ത ബ്ലോക്ക്, മണ്ഡലം സമിതികൾ കൂടാതെ ഏതാനും ഡിസിസികളിൽ കൂടി അഴിച്ചുപണി ചർച്ചകളിലുണ്ട്.

By Divya