Mon. Dec 23rd, 2024
തിരുവനന്തപുരം:

വനിതാ സംവിധായകര്‍ക്ക് പരമാവധി 50 ലക്ഷം വെച്ച് 3 കോടിയുടെ സഹായം നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പട്ടിക വിഭാഗങ്ങളിലെ സംവിധായകരുടെ സിനിമകള്‍ക്ക് രണ്ട് കോടി രൂപ നല്‍കുമെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.കൊച്ചി കടവന്ത്രയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സെന്റര്‍ ആരംഭിക്കും. അമേച്വര്‍ നാടകങ്ങള്‍ക്കായി 3 കോടി പ്രഖ്യാപിച്ചു. ഒരു നാടകത്തിന് 5 ലക്ഷം രൂപയാണ് കൊടുക്കുക. പ്രൊഫഷണല്‍ നാടകങ്ങള്‍ക്കായി 2 കോടി നല്‍കും. കെപിഎസിയുടെ നാടകസ്ഥിര വേദി ഒരുക്കുന്നതിനായി 1 കോടി നല്‍കുമെന്നും മന്ത്രി.

By Divya