Mon. Dec 23rd, 2024
തിരുവനന്തപുരം :

എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി ഉയർത്തുമെന്നു ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്. ഏപ്രിൽ മുതൽ കൂടിയ പെൻഷന്‍ ലഭിക്കും. പാലക്കാട് കുഴൽമന്ദം സ്വദേശിയായ ഏഴാം ക്ലാസുകാരി സ്നേഹ എഴുതിയ കവിതയോടെയാണു പ്രസംഗം ആരംഭിച്ചത്. തോൽക്കാൻ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടം ലോകം അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്. സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും ഐസക് പറഞ്ഞു.

By Divya