Thu. Jan 23rd, 2025
തിരുവനന്തപുരം:

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സഹായം നല്‍കുന്ന വന്‍പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. സര്‍വകലാശാലകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 2,000 കോടി രൂപ നല്‍കും. അംഗീകൃത കോളജുകള്‍ക്ക് 1,000 കോടി രൂപയും നല്‍കുംസ്കൂള്‍ വിദ്യാഭ്യാസത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ ഉന്നതവിദ്യാഭ്യാസത്തിലും ഉറപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിന്‍റെ ഭാഗമായിആയിരം അധ്യാപകതസ്തികകള്‍ സൃഷ്ടിക്കും. സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ ഒരുക്കും.വരുന്ന അധ്യയനവര്‍ഷം ഇരുപതിനായിരം കുട്ടികള്‍ക്കുകൂടി ഉന്നതപഠനസൗകര്യമൊരുക്കും. ഇതിനായി 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കും. അധ്യാപക തസ്തികകളിലെ ഒഴിവ് പൂര്‍ണമായി നികത്തും.സര്‍വകലാശാലകളില്‍  മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ 100 കോടി നല്‍കും. പശ്ചാത്തല സൗകര്യത്തിന് 500 കോടി രൂപയും നീക്കിവച്ചു. സര്‍വകലാശാല നവീകരണത്തിന് 2000 കോടി നല്‍കും.

By Divya