Wed. Nov 6th, 2024
അമേരിക്ക:

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍‍ഡ് ട്രംപിനെ ഇംപീച്ച്മെന്റ്. രാജ്യത്തെ നടുക്കിയ കാപിറ്റോള്‍ കലാപത്തിനായി അക്രമികളെ പ്രേരിപ്പിച്ചതിനാണ് നടപടി. ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 197നെതിരെ 232 വോട്ടുകള്‍ക്കാണ് പ്രസിഡന്റിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം പാസായത്. ഇതോടെ, രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ്.
ജനുവരി ആറിന് അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളില്‍ അക്രമം അഴിച്ചുവിടാന്‍ കലാപകാരികളെ പ്രേരിപ്പിച്ചുവെന്ന കണ്ടെത്തലാണ് രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ആദ്യ പ്രസിഡന്റ് എന്ന പദവി ട്രംപിന് നേടിക്കൊടുത്തത്. സഭയിലെ 232 അംഗങ്ങള്‍ ട്രംപിനെതിരെ വോട്ട് ചെയ്തപ്പോള്‍ 197 അംഗങ്ങള്‍ അനുകൂലിച്ചു. ട്രംപിനെ പിന്താങ്ങാതെ പ്രസിഡന്റിനെതിരെ വോട്ട് രേഖപ്പെടുത്തി 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ചരിത്രത്തിന്റെ ഭാഗമായി

By Divya