Wed. Jan 22nd, 2025
മുംബൈ:

വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തി ഞെട്ടിക്കാമെന്ന് കരുതിയ മുംബൈയുടെ ചിറകരിഞ്ഞ് കേരളം. സയിദ് മുഷ്താഖ് അലി ടി20യില്‍ രണ്ടാം മത്സരത്തിനിറങ്ങിയ കേരളത്തിന്റെ ചുണക്കുട്ടികള്‍ എട്ട് വിക്കറ്റിന്റെ മിന്നും വിജയമാണ് സ്വന്തമാക്കിയത്. മുംബൈ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 15.5 ഓവറില്‍ കേരളം മറികടന്നു. പേരെടുത്ത മുംബൈ ബൗളര്‍മാരെയടക്കം തലങ്ങും വിലങ്ങും അടിച്ചോടിച്ച് സെഞ്ചുറി നേടിയ കാസര്‍കോടുകാരന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മികവിലാണ് കേരളം വിജയം പേരുലെഴുതിയത്. ഗ്രൂപ്പ് ഇയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച കേരളത്തിന് എട്ട് പോയിന്റായി. ആദ്യ മത്സത്തില്‍ പോണ്ടിച്ചേരിയെയാണ് കേരളം തോല്‍പ്പിച്ചത്. വെള്ളിയാഴ്ച്ച കേരളം, ദില്ലിയെ നേരിടും.

By Divya