റിയാദ്:
സൗദി തൊഴിൽ നിയമങ്ങളിൽ കൂടുതൽ പരിഷ്കരണങ്ങൾ വരുത്തുന്നു. വിദേശിയോ സ്വദേശിയോ ആയ ജീവനക്കാരെ ഇടനിലക്കാർക്ക് പണം കൊടുത്ത് നിയമിച്ചാൽ രണ്ടുലക്ഷം റിയാൽ പിഴ ചുമത്തും. രാജ്യത്ത് സ്വകാര്യ മേഖലയിൽ ജീവനക്കാരെ നിയമിക്കുന്നത് നിയമാനുസൃത മാർഗങ്ങളിലൂടെയാകണം. ഇടനിലക്കാർക്ക് പണം കൊടുത്ത് തൊഴിലാളികളെ നിയമിക്കുന്നത് നിയമവിരുദ്ധമാണ്.
പരിഷ്കരിക്കുന്ന തൊഴിൽ നിയമത്തിൽ ഇത്തരം രീതിക്ക് രണ്ടു മുതൽ അഞ്ചുലക്ഷം റിയാൽ വരെയാണ് പിഴ. ഇതിനായി തൊഴിൽ നിയമത്തിലെ 231ാം അനുച്ഛേദത്തിൽ മാറ്റം വരുത്തും. തൊഴിലാളിയെ നിയമിക്കാനുള്ള റിക്രൂട്ട്മെൻറ് ഫീ തൊഴിലുടമ തന്നെ അടക്കണം