തിരുവനന്തപുരം:
ടിക്കറ്റേതര വരുമാനം ലക്ഷ്യമിട്ട് തിരുവനന്തപുരത്തെ വികാസ് കൈമാറുന്നു. സ്ഥലം മുപ്പതുവര്‍ഷത്തെ പാട്ടത്തിനെടുത്ത് ആസ്ഥാനമന്ദിരവും നൂറ് കോടിയുടെ വാണിജ്യസമുച്ചയവും നിര്‍മിക്കുകയാണ് കിഫ്ബിയുടെ ലക്ഷ്യം. സ്വന്തം സ്ഥലത്ത് കെടിഡിഎഫ് സി നിര്‍മിച്ച നാല് ബസ് ടെര്‍മിനലുകളും ബാധ്യതയാണെന്നിരിക്കെയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ പാട്ടക്കരാര്‍. നിയമസഭ മന്ദിരത്തിന് സമീപത്താണ് മൂന്നരേക്കറോളം വരുന്ന വികാസ് ഭവന്‍ ഡിപ്പോ. ഇവിടെ നൂറുകോടി രൂപ മുടക്കി കിഫ്ബി ആസ്ഥാനമന്ദിരവും വാണിജ്യസമുച്ചയവും നിര്‍മിക്കും. ഫുഡ് കോര്‍ട്ട്, സിനിമ തീയേറ്റര്‍, ലേഡീസ് ഹോസ്റ്റല്‍, പാര്‍ക്കിങ് സംവിധാനം എന്നിവ വാണിജ്യസമുച്ചയത്തിലുണ്ടാകും. ഇവിടെയുള്ള ഇന്ധന പമ്പ് പൊതുജനങ്ങള്‍ക്കായും തുറന്നുകൊടുക്കും. ഇവയില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റ പകുതി കെഎസ്ആര്‍ടിസിയ്ക്ക് നല്‍കുമെന്നാണ് ഇപ്പോഴത്തെ ധാരണ.