Wed. Jan 22nd, 2025
തിരുവനന്തപുരം:

കൊവിഡ് വാക്സീൻ വിതരണത്തിനായുള്ള ഒരുക്കങ്ങള്‍ പൂർത്തിയായിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാക്സീൻ വിതരണം വിജയകരമായി പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. രോഗത്തെ ചെറുക്കാനുള്ള യുദ്ധത്തിൽ പ്രധാന ആയുധമാണ് പുറത്തെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വാക്സീൻ എടുക്കുന്നതിൽ ആശങ്ക വേണ്ട. എന്തെങ്കിലും ചെറിയ പ്രശ്നങ്ങളുണെങ്കിൽ പേടിക്കേണ്ടതില്ലെന്നും കെ കെ ശൈലജ പറഞ്ഞു. വാക്സിൻ വരുന്നതോടെ കൂടുതൽ പേരെ സുരക്ഷിതരാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്

By Divya