Sat. Jan 18th, 2025
കൊൽക്കത്ത:

കൊവിഡ്​ മുൻനിര പോരാളികൾക്ക്​ ആദരവുമായി കൊൽക്കത്തയിൽ ‘കൊവിഡ്​ മ്യൂസിയം’ ഒരുക്കും.ഒരു വർഷമായി തുടരുന്ന കൊവിഡ്​ പോരാട്ടത്തിൽ ജീവൻ നഷ്​ടപ്പെട്ട മുൻനിര പോരാളികൾക്ക്​ ആ​ദരവ്​ അർപ്പിച്ചായിരിക്കും മ്യൂസിയം തയാറാക്കുക.പി.പി.ഇ കിറ്റ്​, മാസ്​ക്​, ഗ്ലൗസ്​, സാനിറ്റൈസർ തുടങ്ങിയവയും മറ്റു അവശ്യവസ്​തുക്കളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കുമെന്ന്​ ​പശ്ചിമബംഗാൾ ഡോക്​ടേർസ്​ ഫോറം ഭാരവാഹി ഡോ. രാജീവ്​ പാണ്ഡെ അറിയിച്ചു.സർക്കാറിന്​ മ്യൂസിയം ഒരുക്കാനുള്ള പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

By Divya