തിരുവനന്തപുരം:
സംസ്ഥാനത്തിന്‍റെ വളർച്ച നിരക്ക് കുത്തനെ താഴേക്കെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. 2019-20 സാമ്പത്തിക വർഷത്തിൽ 6.49ൽ നിന്ന് 3.45 ശതമാനമായി വളർച്ച നിരക്ക് കുറഞ്ഞു. സംസ്ഥാനത്തിന്‍റെ വളർച്ച നിരക്ക് കുറഞ്ഞു. സംസ്ഥാനത്തിന്‍റെ വളർച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാൾ താഴെയായി. അതേസമയം, തൊഴിലില്ലായ്മ നിരക്കിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തിന്‍റെ കടബാധ്യത ,2,60,311 കോടിയായി ഉയർന്നു. സംസ്ഥാനത്തിന്‍റെ തനത് നികുതി വരുമാനവും റവന്യു വരുമാനവും കുറഞ്ഞു. കൊവിഡിനെ തുടർന്ന് ചെറുകിട, ഇടത്തരം വ്യവസായ മേഖലകളിലെല്ലാം പ്രതിസന്ധി നേരിടുകയാണ്. വിനോദസഞ്ചാര മേഖലയും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.