Mon. Nov 10th, 2025
തിരുവനന്തപുരം:

മറ്റു സംസ്ഥാനങ്ങളിൽ നിയന്ത്രണവിധേയമായിട്ടും കേരളത്തിൽ കൊവിഡ് വ്യാപനത്തിൽ കുറവില്ലാത്തത് ആശങ്ക ജനിപ്പിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്ത് കൊവിഡിനെ നിലംപരിശാക്കിയെന്നാണ് പിആർ ഏജൻസികളെ കൂട്ടുപിടിച്ച് സർക്കാർ നടത്തിയ പ്രചരണമെന്നും എന്നാൽ യഥാർത്ഥ്യം ഇപ്പോൾ വ്യക്തമായെന്നും മുരളീധരൻ പരിഹസിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

By Divya