കൊച്ചി:
കോവിഡ് മഹാമാരി കാരണം അടച്ചിട്ടിരുന്ന തീയേറ്ററുകൾ ഇന്ന് കേരളത്തിൽ തുറന്നു. നീണ്ട 10 മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് തീയേറ്ററുകൾ തുറന്നത്. വിജയ് ചിത്രം മാസ്റ്ററാണ് പ്രദർശനം നടത്തുന്ന ആദ്യ ചിത്രം. ചിത്രം കാണാൻ നീണ്ട നിര തന്നെ തീയേറ്ററിന് മുന്നിൽ നിരന്നു. ഇന്നലെ മുതൽ ഓൺലൈൻ വഴി ടിക്കറ്റുകൾ എല്ലാം തന്നെ വിറ്റിരുന്നു.
സംസ്ഥാനത്തെ 670 സ്‌ക്രീനുകളില്‍ അഞ്ഞൂറെണ്ണത്തിലാണ് ആദ്യദിനത്തില്‍ പ്രദര്‍ശനം. അമ്പതു ശതമാനം സീറ്റുകളിലാണ് പ്രദർശനം നടത്തുന്നത്. കൃത്യമായ സാനിറ്റൈസെഷനും, ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കുംവിധമുള്ള ക്രമീകരണങ്ങളും ജീവനക്കാര്‍ക്കും കാണികള്‍ക്കും ഗ്ലൗസും സാനിറ്റൈസറും
തെർമോ സ്കാനറും തീയേറ്ററുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. അടുത്ത ആഴ്ചകളിൽ മലയാള ചിത്രങ്ങളുൾപ്പടെ പ്രദർശനത്തിന് എത്തും.
നിരവധി ചർച്ചകൾക്ക് ഒടുവിലാണ് തിയേറ്റർ കേരളത്തിൽ തുറക്കാൻ തീരുമാനിച്ചത്. ജനുവരി ഒമ്പതിന് തുറക്കുമെന് നിശ്ചയിച്ചിരുനെങ്കിലും ചർച്ചയ്ക്കു ഒടുവിൽ മാസ്റ്റർ റിലീസ് ചെയ്ത തീയേറ്ററുകൾ തുറക്കുകയായിരുന്നു. കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ എത്ര കാണികൾ എത്തി ചേരും എന്ന സംശയം നിലനിരുന്നു എങ്കിലും പ്രതിക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ജനങ്ങൾ തിയേറ്റർ തുറന്നതിൽ പ്രകടിപികുന്നത് എന്ന് തിയേറ്റർ ഉടമകൾ.