Sat. Apr 20th, 2024
M Sivasankar ( Picture Credits: Indian Express)
തിരുവനന്തപുരം:

ഐടി വകുപ്പിനു കീഴിലെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡില്‍ (കെഎസ്‌ഐടിഐഎല്‍) അനധികൃതമായി നിയമനം നേടിയവരെയെല്ലാം പിരിച്ചു വിടണമെന്ന് ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് അടക്കമുള്ള യോഗ്യതയില്ലാത്തവരെ നിയമിച്ചതില്‍ ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനു പങ്കുണ്ടെന്നും, അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും പറയുന്ന റിപ്പോര്‍ട്ട് നടപടിക്കായി മുഖ്യമന്ത്രിക്കു കൈമാറി.അനധികൃത നിയമനങ്ങള്‍ നടത്താന്‍ ശിവശങ്കറിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

By Divya