Mon. Dec 23rd, 2024
Farmers Protest During Mann KI Baat
ന്യൂഡൽഹി:

സമരം ചെയ്യുന്ന കര്‍ഷകരെ അധിക്ഷേപിച്ച് ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനി. കര്‍ഷക നിയമത്തിന് എന്താണ് കുഴപ്പമെന്ന് ചോദിച്ച ഹേമമാലിനി മറ്റാരുടെയോ നിര്‍ദേശമനുസരിച്ചാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നും ആരോപിച്ചു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അറിയില്ല അവര്‍ക്കെന്താണ് വേണ്ടതെന്ന്. പുതിയ കാര്‍ഷിക നിയമങ്ങളുടെ കുഴപ്പമെന്തെന്നും അവര്‍ക്ക് അറിയില്ല. വേറെ ആരുടേയോ നിർദേശ പ്രകാരം സമരം ചെയ്യുന്നവരാണ് ഇവരെന്നും ഹേമമാലിനി പറഞ്ഞു.

By Divya