Mon. Dec 23rd, 2024
കൊച്ചി:

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ഭക്ഷ്യ മന്ത്രിയുമായ കെവി തോമസ് ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വാർത്ത കെവി തോമസ് തള്ളുന്നുണ്ടെങ്കിലും സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ല അദ്ദേഹമെന്നാണ് സൂചന. ആവശ്യപ്പെട്ട പദവി നല്‍കിയില്ലെന്ന് പരാതിയുള്ള അദ്ദേഹം വീക്ഷണത്തിന്‍റെ ചുമതലയും ഏറ്റെടുത്തില്ല.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിച്ചത് മുതല്‍ അതൃപ്തിയിലാണ് പ്രൊഫസര്‍ കെവി തോമസ്. കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് പദവിയോ എഐസിസിയില്‍ ഭാരവാഹിത്വമോ ലഭിക്കണമെന്നായിരുന്നു കെവി തോമസിന്റെ ആവശ്യം.

By Divya