Sun. Feb 23rd, 2025
ആലുവ:

പോക്സോ കേസില്‍ ഇരയായ ആലുവയിലെ പതിന്നാലുകാരിയുടെ മരണത്തില്‍ ഇരയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. മൃതദേഹവുമായി കൊച്ചി കാക്കനാട്ടെ ശിശുക്ഷേമസമിതി ഒാഫിസിലേക്ക് പ്രകടനം നടത്തി. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നും സംരക്ഷണ കേന്ദ്രത്തിലാക്കിയ ശേഷം തിരിഞ്ഞുനോക്കിയില്ലെന്നും‌ം നാട്ടുകാര്‍ ആരോപിക്കുന്നു. കേസിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി നിര്‍ദേശം നൽകി. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ അന്വേഷിക്കക്കുമെന്നും കര്‍ശനനടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

By Divya